ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
1560811
Monday, May 19, 2025 4:47 AM IST
കൊച്ചി: വിപിഎസ് ലേക്ഷോര് ആശുപത്രി അനസ്തേഷ്യോളജി വിഭാഗം പെരിയോപ്പറേറ്റീവ് മെഡിസിന് ടുഡേയ്സ് ചാലഞ്ചസ്, ടുമാറോസ് സൊലൂഷന്‍സ് എന്ന വിഷയത്തില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കൊച്ചി ഹോളിഡേ ഇന്നില്‍ നടന്ന സമ്മേളനം വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
വിപിഎസ് ലേക്ഷോര് അനസ്തീഷ്യോളജി വിഭാഗം മുന്‍ മേധാവി ഡോ. മോഹന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, കൊച്ചി ഐഎസ്എ പ്രസിഡന്റ് ഡോ. ടി. ജിതേന്ദ്ര എന്നിവര്‍ സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ പ്രഫഷണലുകളും മെഡിക്കല്‍ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.