"വയോജനങ്ങളെ ചേര്‍ത്തു നിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം'
1560806
Monday, May 19, 2025 4:47 AM IST
കൊച്ചി: വയോജനങ്ങളെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്തു നിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മറൈന്‍ഡ്രൈവില്‍ സാമൂഹ്യനീതി വകുപ്പിന്റെ പ്രദര്‍ശന വേദിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കോ-ഓർഡിനേറ്റര്‍ ലൈജി ജേക്കബ്, സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ കെ.സി. സുനിത, ഭിന്നശേഷി വിഭാഗം ജില്ലാ കോ-ഓർഡിനേറ്റര്‍ ആര്. ദിവ്യ, പ്രൊബേഷന്‍ ഓഫീസര്‍ ബിബിന്‍ ജോസ്, ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ റിനു മെഹര്‍, ജില്ലാ നശാമുക്ത് ഭാരത് കോ-ഓർഡിനേറ്റര്‍ ഡോ. ജാക്സണ് തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
photo
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.