രാസലഹരിയുമായി യുവാവ് പിടിയിൽ
1560298
Saturday, May 17, 2025 4:29 AM IST
കോതമംഗലം: നെല്ലിക്കുഴിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രാസലഹരിയുമായി യുവാവ് പിടിയിൽ. നെല്ലിക്കുഴി പുല്ലോളില്‍ ഷെഫീഖ് (36) ആണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പ്രതി കോതമംഗലം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവരുന്ന ആളാണെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.ടി. ബാബു, സോബിന്‍ ജോസ്, സിഇഒമാരായ അബിന്‍സ്, പി.വി. വികാന്ത്, ബിലാല്‍ പി. സുല്‍ഫി, നൈനി മോഹന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.