ഇടവക ദിനാചരണവും പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷവും
1560296
Saturday, May 17, 2025 4:29 AM IST
പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ ഇടവക ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് വിരമിക്കുന്ന വികാരി ഫാ. ജെയിംസ് വരാരപ്പിള്ളിയുടെ പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷവും യാത്രയയപ്പു സമ്മേളനവും ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ഫാ. അരുണ്‍ വലിയതാഴത്ത്,
ഫാ. ടോം മുളഞ്ഞനാനി, ഫാ. ജീവന് മഠത്തില്‍, സണ്ണി കാഞ്ഞിരത്തിങ്കല്‍, ചാക്കോ കരിന്തോളില്‍, പോളി പിട്ടാപ്പിള്ളില്‍, സാബു നെടുംപുറം, കൊച്ചുറാണി ടോമി, മെറിന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.