ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1560291
Saturday, May 17, 2025 4:24 AM IST
കൊച്ചി: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടിയതിനാല്‍ വൻ ദുരന്തമൊഴിവായി. ഇന്നലെ രാത്രി ഏഴോടെ കലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപമാണ് സംഭവം.
സര്‍വീസ് സെന്ററില്‍ നിന്നും മടങ്ങുകയായിരുന്ന കാറിനാണ് തീപിടിച്ചത്. എന്‍ജിനും ബോണറ്റും ഉള്‍പ്പെടുന്ന ഭാഗം തീപിടുത്തത്തില്‍ കത്തി നശിച്ചു. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍മാരായ അനീഷ്, ബിബന് സണ്ണി, വനീത്, അക്ഷയ് ബെല്ല, വുമണ്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ സേതു പാര്‍വതി എന്നിവരും ഫയര്‍ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.