കൊ​ച്ചി: ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചേ​ഴ്‌​സ് ഇ​ന്‍റ​റാ​ക്ഷ​ന്‍ ഫോ​റ​വും എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് ഹൈ​സ്‌​കൂ​ള്‍ ഇം​ഗ്ലീ​ഷ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ആ​ല്‍​ബെ​ര്‍​ട്ടി​യ​ന്‍ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് 2025 സ​മാ​പി​ച്ചു. ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ത​കു​ന്ന ശി​ല്പ​ശാ​ല​ക​ളും ഭാ​ഷാ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ക്രി​യാ​ത്മ​ക പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഫെ​സ്റ്റി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.

ക​ളി​യും ചി​ന്ത​യും സം​യോ​ജി​പ്പി​ച്ചു​ള്ള ആ​ക​ര്‍​ഷ​ക​മാ​യ സെ​ഷ​നു​ക​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന ച​ട​ങ്ങ് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്‌​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ര​ജി​സ്ട്രാ​ര്‍ ഫാ. ​ഷൈ​ന്‍ പോ​ളി ക​ള​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ് മാ​സ്റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ജോ​സ​ഫ് സെ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.