സിഐഎസ്എഫ് ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
1560285
Saturday, May 17, 2025 4:10 AM IST
നെടുമ്പാശേരി: യുവാവിനെ കാറിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ കവാടത്തിലുള്ള സിഐഎസ്എഫ് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി.ആന്റു, അബ്ദുള്‍ റഷീദ്, അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ ജോവര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അനീഷ് മണവാളന്, ടിനു മോബിന്‍സ്, അങ്കമാലി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണെമെന്നും അവരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു