കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി നാ​യ​ത്തോ​ടി​ല്‍ വാ​ഹ​നം ഉ​ര​സി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സി​ഐ​എ​സ്എ​ഫ് ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ഐ​എ​സ്എ​ഫ് ഡി​ഐ​ജി (എ​യ​ര്‍​പോ​ര്‍​ട്ട് സൗ​ത്ത് സോ​ണ്‍ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ്) ആ​ര്‍. പൊ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ഐ​ജി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സി​ഐ​എ​സ്എ​ഫ് എ​സ്‌​ഐ വി​ന​യ​കു​മാ​ര്‍ ദാ​സ് (38), കോ​ണ്‍​സ്റ്റ​ബി​ള്‍ മോ​ഹ​ന്‍​കു​മാ​ര്‍ (31) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. വി​ന​യ്കു​മാ​ര്‍ ദാ​സി​നെ​യും മോ​ഹ​ന്‍​കു​മാ​റി​നെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.