ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഐ​ഒ​സി ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​തോ​ടെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തി​യ​വ​രെ ത​ട​ഞ്ഞ​തോ​ടെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ചു.

ഇ​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ലേ​യ്ക്കു​ള്ള ഗാ​ർ​ഹി​ക, വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ നീ​ക്ക​വും സ്തം​ഭി​ച്ചു. ഐ​ഒ​സി പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​ട്രോ​ളി​യം ആ​ൻ​ഡ് ഗ്യാ​സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) പ്ലാ​ന്‍റി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.