നെ​ടു​ന്പാ​ശേ​രി: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​പി. പ​ത്രോ​സ് (73) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30ന് ​പാ​റ​ക്ക​ട​വ് കു​ന്ന​പ്പി​ള്ളി​ശേ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ മൃ​ത​ദേ​ഹം പാ​ർ​ട്ടി അ​ങ്ക​മാ​ലി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. 10.30 വ​രെ വ​ട്ട​പ്പ​റ​ന്പ് പാ​ർ​ട്ടി ഓ​ഫീ​സി​ലും, തു​ട​ർ​ന്ന് കു​ന്ന​പ്പി​ള്ളി​ശേ​രി​യി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സം​സ്കാ​രം മൂ​ന്നി​ന് കു​ന്ന​പ്പി​ള്ളി​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ.

1994 ൽ ​ആ​ലു​വ ഏ​രി​യാ സെ​ക്ര​ട്ട​റി, 2002 മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, നി​ര​വ​ധി യൂ​ണി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​റാ​ണ്.

പാ​റ​ക്ക​ട​വ് വ​ട്ട​പ്പ​റ​ന്പ് മ​ണ​വാ​ള​ൻ പൈ​ലി-​അ​ച്ചാ​രു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മേ​രി വ​ട്ട​പ്പ​റ​ന്പ് ച​ക്യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​പി. ജെ​യ്സ​ണ്‍ (സി​എം​ആ​ർ​എ​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ), എം.​പി. ജി​ൻ​സ​ണ്‍ (എ​റ​ണാ​കു​ളം ജി​ല്ല സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്), എം.​പി. ജി​ൻ​സി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: നീ​ന ജെ​യ്സ​ണ്‍ (സി​എം​ആ​ർ​എ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ), പ്രി​യ ജി​ൻ​സ​ണ്‍, വി​നോ വ​ർ​ഗീ​സ് (ദു​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഔ​സേ​ഫ്, പൗ​ലോ​സ്, ദേ​വ​സി, അ​ന്തോ​ണി, ത്രേ​സ്യ, റോ​സ.