മൂ​വാ​റ്റു​പു​ഴ : റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ പേ​ട്ട മ​ഠ​ത്തി​ൽ എം.​ജെ ന​സീ​റാ(53)​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ നാ​സ് റോ​ഡി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ന​സീ​റി​നെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​സീ​റി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ മ​രി​ച്ചു. അ​ങ്ക​മാ​ലി കെ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഇ​ൻ​സ്പെ​ക​റാ​യി​രു​ന്നു ന​സീ​ർ. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ : ഷൈ​ല​ജ. മ​ക്ക​ൾ : ആ​മി​ന, ആ​ഷി​ക്.