ഭക്ഷണശാലകളിൽ പരിശോധന: എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ്
1550095
Friday, May 16, 2025 4:51 AM IST
ആലുവ: കീഴ്മാട് കുടുംബാരോഗ്യം പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിൽ ശുചിത്വ പരിശോധന നടത്തി. ചട്ടങ്ങൾ ലംലിച്ച എട്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഭക്ഷണം പാകം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, ജലം പരിശോധിച്ചതിന്റെ റിപ്പോർട്ട് ഇല്ലാതിരിക്കുക,
ഫ്രീസറിൽ പഴകിയ ഭക്ഷണം സൂക്ഷിക്കുക, സുരക്ഷിതമല്ലാതെ ഫ്രീസറിൽ ഭക്ഷണം സൂക്ഷിക്കുക, സമയമോ തിയതിയോ കൂടാതെ ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുക, മലിന ജലം പുറത്തേക്ക് ഒഴുക്കുക തുടങ്ങിയ വിവിധ കാരണങ്ങൾക്കായാണ് നോട്ടീസ് നൽകിയത്.
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. നോട്ടീസ് കാലയളവിനുള്ളിൽ പോരായ്മകൾ പരിഹരിക്കാത്ത ഭക്ഷണശാലകൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.