കൊല്ലത്തുനിന്ന് കാണാതായ കുട്ടി ഫോര്‍ട്ടുകൊച്ചിയില്‍
1550093
Friday, May 16, 2025 4:51 AM IST
കൊച്ചി: കൊല്ലത്തുനിന്ന് കാണാതായ 14കാരനെ ഫോര്‍ട്ടുകൊച്ചിയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ കുട്ടി എത്തുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം പോലീസ് എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ചിതറയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ 14കാരനെ കാണാതാവുകയായിരുന്നു.
പോലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.