ഹോപ്പ് ഓണ്‍ ആംബുലന്‍സ് 18ന് നീറ്റിലിറങ്ങും
1550090
Friday, May 16, 2025 4:51 AM IST
കൊച്ചി: കടമക്കുടി നിവാസികള്‍ക്കായി സജ്ജമാക്കിയ ഹോപ്പ് ഓണ്‍ ആംബുലന്‍സ് 18ന് നീറ്റിലിറങ്ങുമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിഴല പിഎച്ച്സിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്യും.
യൂണി ഫീഡര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍, മുംബൈ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ അശോക് രജ്ബര്‍, കൊച്ചി സീനിയര്‍ മാനേജര്‍ ഡെനി സെബാന്, പ്ലാന്‍ അറ്റ് എര്‍ത്ത് സെക്രട്ടറി സൂരജ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.