‘ബിഫോര്‍ കളേഴ്സ് ആന്‍ഡ് ഷേപ്പ്സ്' ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ഹാളില്‍
1549848
Thursday, May 15, 2025 4:55 AM IST
കൊച്ചി: ബിഫോര്‍ കളേഴ്സ് ആന്‍ഡ് ഷേപ്സ് എന്ന പേരിൽ ചിത്ര-ശില്പ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. സ്വാതന്ത്ര്യം, മാനോവ്യാപാരങ്ങള്, മനസിന്റെ ഉള്‍ക്കാഴ്ച എന്നിവയാണ് ചിത്രങ്ങളുടെയും ശില്പങ്ങളുടെയും മുഖ്യപ്രമേയം. 17 വരെ നടക്കുന്ന പ്രദര്‍ശനം ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്തു.
കലാകാരന്മാരായ എന്‍.എ. മണി, സാജു തുരുത്തില്, സുഗതന് പനങ്ങാട്, എം.എ. ജോണി, കെ.ആര്. ശശിധരന്, സി.എ. വിശ്വന്, ജോജി പള്ളത്താന, രാജന് മഞ്ഞുമ്മേല്‍, എ.യു. വേണുഗോപാല്‍, കെ.കെ. അജികുമാര്‍, ടി.കെ. സുധീര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഗാലറി ഡിയില്‍ പ്രദേര്ശിപ്പിച്ചിരിക്കുന്നത്.
തെയ്യം, കഥകളി തുടങ്ങി കേരളത്തിന്റെ സമ്പന്നമായ കലാ സാംസ്കാരിക പാരമ്പര്യത്തെയും സമൂഹത്തിലെ ഐക്യത്തെയുമാണ് ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത്. എര്‍ത്ത് ആന്‍ഡ് ബിയോണ്ട് എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് റോബര്‍ട്ട് ലോപസിന്റെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും ഗാലറി ബിയില്‍ ഒരുക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യവും സൃഷ്ടിപ്രചോദനവും നിറഞ്ഞ ആബ്സ്ട്രാക്റ്റ് ശൈലികളും അതിലുണ്ട്. 18 വരെയാണ് ചിത്രപ്രദര്‍ശനം.