വീടിന് തീപിടിച്ചു; ആളപായമില്ല
1549845
Thursday, May 15, 2025 4:55 AM IST
കൊച്ചി: വൈറ്റില ജനത റോഡില്‍ വീടിന് തീപിടിച്ചു. ആളപായമില്ല. ജനതറോഡ് ലൈന്‍ നമ്പര്‍ 40 ല്‍ തച്ചങ്കര തുണ്ടിയില്‍ വീട്ടില്‍ ശ്യാംകുമാറിന്റെ വീടിന്റെ ഒരു മുറിക്കാണ് ഇന്നലെ ഉച്ചയ്ക്ക് 2.34 ഓടെ തീപിടിച്ചത്.
മുറിയിലുണ്ടായിരുന്ന കിടക്ക, ഫാന്‍, അലമാര, പ്രവര്‍ത്തിക്കാത്ത ഒരു എസി തുടങ്ങിയവ കത്തിനശിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു യൂണിറ്റ് സ്ഥലത്തെത്തി അരമണിക്കൂര്‍ കൊണ്ട് തീയണച്ചു.