ആ​ലു​വ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 18 റാ​ങ്കു​ക​ൾ ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ന് സ്വ​ന്ത​മാ​യി. ബി​എ മ​ല​യാ​ളം പ​രീ​ക്ഷ​യി​ൽ എം.​ജെ. മി​ൽ​ഹ മൂ​ന്നാം റാ​ങ്കും ആ​ര്യ വി​ശ്വ​നാ​ഥ​ൻ നാ​ലാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്റ്റ​ഡീ​സി​ൽ റോ​സ്മ​രി​യ പ്ര​ദീ​പ് മൂ​ന്നാം റാ​ങ്കും എം.​ജെ. ഫാ​ത്തി​മ ഏ​ഴാം റാ​ങ്കും നേ​ടി. ബി​കോം കോ ​ഓ​പ്പ​റേ​ഷ​നി​ൽ നി​മി​ഷ സ​ന്തോ​ഷും ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ഫാ​ത്തി​മ അ​മീ​ർ അ​ലി​യും ര​ണ്ടാം റാ​ങ്ക് നേ​ടി.

ബി​എ​സ്‌‌‌‌​സി കെ​മി​സ്ട്രി​യി​ൽ ഹെ​ന്ന​ത്ത് കു​ഞ്ഞു​മോ​ൻ ആ​റാം റാ​ങ്കും ബി​എ​സ്‌‌‌‌‌​സി മാ​ത്ത​മാ​റ്റി​ക്സി​ൽ എം.​ഡി. മ​രി​യ അ​ഞ്ചാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ബി​എ​സ്‌‌‌‌​സി സു​വോ​ള​ജി മോ​ഡ​ൽ-2 മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി​യി​ലെ ആ​ദ്യ പ​ത്തു റാ​ങ്കും സേ​വ്യേ​ഴ്‌​സി​ന് ല​ഭി​ച്ചു. ദേ​വ​പ്ര​ഭ സു​നി​ൽ​കു​മാ​ർ, ഹെ​യ്സ​ൽ ജോ​ൺ, അ​ലീ​ന ലി​ജോ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ൾ.