ബ​സ് ഉ​ട​മ​യെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Monday, April 22, 2024 4:37 AM IST
പോ​ത്താ​നി​ക്കാ​ട്: ബ​സ് ഉ​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പൈ​ങ്ങോ​ട്ടൂ​ർ കൊ​ന്പ​നാ​ൽ ജോ​മേ​ഷി(40)നെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 20ന് ​വൈ​കു​ന്നേ​രം പൈ​ങ്ങോ​ട്ടൂ​ർ ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പം ജോ​മേ​ഷം കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​ടി​ക്ക​ട്ട​യും ക​ന്പി വ​ടി​യും ഉ​പ​യോ​ഗി​ച്ച് ബ​സ് ഉ​ട​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജോ​ബി വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സി​ന്‍റെ സ​മ​യ​ത്ത് പ്ര​തി​ക​ൾ ലീ​സി​നെ​ടു​ത്ത ബ​സ് ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജി​ൻ ശ​ശി, എ​സ്ഐ​മാ​രാ​യ കെ.​ടി. സാ​ബു, പൗ​ലോ​സ്, മ​നോ​ജ്, എ​എ​സ്ഐ സൈ​ന​ബ, സി​പി​ഒമാരായ ലി​ജേ​ഷ്, ന​വാ​സ്, സാ​ന്‍റൂ, എ​ൻ.​കെ. സ​ജി എ​ന്നി​വരാണ് ഉ​ണ്ടാ​യി​രു​ന്ന​ത്.