ന്യൂ​സിലാൻഡിൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി
Friday, May 3, 2024 5:01 AM IST
മൂ​വാ​റ്റു​പു​ഴ: ന്യൂ​സിലാൻഡിൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യ​ട​ക്കം ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.

നോ​ർ​ത്ത് ലാ​ൻ​ഡി​ലെ വാ​ങ്കാ​രെ ഹെ​ഡ്സി​ലെ ഉ​ൾ​ക്ക​ട​ൽ പ്ര​ദേ​ശ​മാ​യ തൈ​ഹ​രൂ​രി​ന​ടു​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് സ​മീ​പം റോ​ക് ഫി​ഷിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു മൂ​വാ​റ്റു​പു​ഴ ചെ​മ്പ​ക​ത്തി​നാ​ൽ ഫെ​ർ​സി​ൽ ബാ​ബു(36), ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി ശ​ശി നി​വാ​സി​ൽ ശ​ര​ത് കു​മാ​ർ(37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്.

ന്യൂ​സിലാൻഡിൽ ജോ​ലി ചെ​യ്യു​ന്ന ഇ​രു​വ​രും ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് വി​നോ​ദ​ത്തി​നാ​യി റോ​ക് ഫി​ഷിം​ഗി​ന് തൈ​ഹ​രു​രി​ലേ​ക്ക് പോ​യ​ത്. രാ​ത്രി വൈ​കി​യും ഇ​രു​വ​രും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബം നോ​ർ​ത്ത് ലാ​ൻ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് പൊ​ലീ​സ് തൈ​ഹ​രൂ ഉ​ൾ​ക്ക​ട​ലി​നും അ​വ​ഹോ​വ ഉ​ൾ​ക്ക​ട​ലി​നും ഇ​ട​യി​ലു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ഇ​രു​വ​രു​ടേ​യും വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ൺ, ഷൂ ​എ​ന്നി​വ ക​ട​ൽത്തീ​ര​ത്തു നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തു. പോ​ലീ​സ് ഈ​ഗി​ൾ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഫെ​ർ​സി​ലും, ശ​ര​തും കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​സി​ലാ​ൻ​ഡി​ലെ സെ​ൻ​ട്ര​ൽ വാ​ങ്കാ​രെ​യി​ലേ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് താ​മ​സം മാ​റി​യ​ത്.