കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം
Friday, May 3, 2024 12:05 AM IST
രാ​ജ​കു​മാ​രി: വേ​ന​ൽ​ക്കാ​ല​ത്ത് വ​സ​ന്ത​ത്തി​ന്‍റെ മ​നോ​ഹ​ര കാ​ഴ്ച പ​ക​ർ​ന്ന് മു​ട്ടു​കാ​ട് പാ​ട​ശേ​ഖ​രം. നെ​ല്ലി​ന​ങ്ങ​ൾ മാ​ത്രം വി​ള​ഞ്ഞി​രു​ന്ന പാ​ട​ത്ത് ഇ​ക്കു​റി വി​ള​ഞ്ഞി​രി​ക്കു​ന്ന​ത് സൂ​ര്യ​കാ​ന്തി​ക​ളാ​ണ്.

കാ​ഴ്ച്ച​ക​ളു​ടെ പു​തു​മ പ​ക​രു​ക​യാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ലെ സൂ​ര്യ​കാ​ന്തി​ക​ൾ.​വേ​ന​ൽ​ക്കാ​ല അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ലും പൂ​ത്തു നി​ൽ​ക്കു​ന്ന സൂ​ര്യ​കാ​ന്തി​ക​ളു​ടെ കാ​ഴ്ച ഏ​തൊ​രാ​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

കു​ടി​യേ​റ്റ​കാ​ലം മു​ത​ൽ മു​ട​ങ്ങാ​തെ നെ​ൽ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ജ​ല​ക്ഷാ​മം മൂ​ലം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ വേ​ന​ൽ​ക്കാ​ല കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ പാ​ട​ശേ​ഖ​ര​സ​മി​തി​ക്കാ​യി ന​ൽ​കി. ഈ ​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക​ർ​ഷ​ക​നാ​യ ബി​ജോ പു​തി​യ​വീ​ട്ടി​ൽ സൂ​ര്യ​കാ​ന്തി കൃ​ഷി ന​ട​ത്തി​യ​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ മ​റ്റു ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സൂ​ര്യ​കാ​ന്തി കൃ​ഷി വി​പു​ലീ​ക​രി​ക്കാ​നാ​ണ് ബി​ജോ​യു​ടെ തീ​രു​മാ​നം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഈ ​പു​തി​യ പ​രീ​ക്ഷ​ണം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​ണ്.