കുന്നയ്ക്കാൽ സെന്റ് ജോർജ് പള്ളി തിരുനാൾ
മൂവാറ്റുപുഴ: കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ മാർ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ബേസിൽ ഞാനാമറ്റത്തിൽ കൊടി ഉയർത്തി. ഓർമപ്പെരുന്നാളും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നാളെ ആരംഭിക്കും.
യാക്കോബ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. നാളെ വൈകിട്ട് ആറിന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികം ഫാ. വർഗീസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. തിങ്കൾ രാവിലെ 8.30 ന് മൂന്നിൻമേൽ കുർബാന,സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവ നടക്കും.തിങ്കളാഴ്ച സമാപിക്കും.
സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാൾ
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ദർശനത്തിരുനാൾ ഇന്നും നാളേയും ആഘോഷിക്കുമെന്ന് റെസിഡന്റ് പ്രീസ്റ്റ് ഫാ. ജോസ് മോനിപ്പിള്ളിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിറിൾ വള്ളോംകുന്നേൽ, ഫാ. മാത്യു എടാട്ട് എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 7.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. അഗസ്റ്റിൻ നിരപ്പേൽ, 6.15ന് പ്രദക്ഷിണം,
7.30 ന് സമാപനാശീർവാദം. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, 7.15 ന് വിശുദ്ധ കുർബാന, 4.30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - മാർ തോമസ് മാത്യു കുറ്റിമാക്കൽ, 6.15ന് പ്രദക്ഷിണം, ഏഴിന് സമാപനാശീർവാദം.
ഊരമന സെന്റ് ജോർജ് പള്ളിയിൽ കൊടിയേറി
കോലഞ്ചേരി: ഊരമന സെന്റ് ജോർജ് താബോർ യാക്കോബായ പള്ളിയിൽ (പാത്രിയർക്കാ സെന്റർ) മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ. ജോർജ് എം. വടാത്ത് കൊടിയേറ്റി.
അഞ്ചിന് രാത്രി ഏഴിന് സന്ധ്യാ പ്രാർഥന, ഒന്പതിന് തമുക്ക് നേർച്ച. ആറിന് രാവിലെ എട്ടിന് കുർബാന, 10.15 ന് നേർച്ച. പാത്രിയർക്കാ സെന്ററിൽ രാത്രി ഏഴിന് സന്ധ്യാ പ്രാർഥന, 8.30 ന് പ്രദക്ഷിണം, 9.30 ന് നേർച്ചസദ്യ.
ഏഴിന് 7ന് രാവിലെ 8.30 ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലിത്ത കാർമികത്വം വഹിക്കും.11 ന് സ്ലീബാ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം, 12 ന് നേർച്ച സദ്യ.