ഫി​സാ​റ്റ് വ​നി​താ ടീം ​യൂ​ണി​വേ​ഴ്‌​സി​റ്റി ഫു​ട്‌​ബോ​ള്‍ ക​പ്പ് ജേ​താ​ക്ക​ൾ
Tuesday, April 30, 2024 6:10 AM IST
അ​ങ്ക​മാ​ലി: ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വ​നി​താ ടീം ​ഈ വ​ര്‍​ഷ​ത്തെ യൂ​ണി​വേ​ഴ്‌​സി​റ്റി ഫു​ട്‌​ബോ​ള്‍ ക​പ്പ് സ്വ​ന്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ സോ​ണ്‍ ഫു​ട്ബോ​ള്‍ കി​രീ​ട​മാ​ണ് ഫി​സാ​റ്റ് വ​നി​ത​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​ല്ല​ത്തു ന​ട​ന്ന ഫൈ​ന​ലി​ല്‍ കൊ​ല്ലം ടി​കെ​എം എ​ന്‍​ജീ​നി​യ​റിം​ഗ് കോ​ള​ജി​നെ ഷൂ​ട്ട് ഔ​ട്ടി​ലൂ​ടെ പു​റ​ത്താ​ക്കി​യാ​ണ് ഫി​സാ​റ്റ് വ​നി​ത​ക​ള്‍ വി​ജ​യം കൊ​യ്ത​ത്.

സെ​മി ഫൈ​ന​ലി​ല്‍ പാ​ല​ക്കാ​ട് ഗ​വ. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​നെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​സ്. അ​ര്‍​ച്ച​ന മി​ക​ച്ച പ്ലേ​യ​റാ​യും, കെ. ​വി​ഷ്ണു​പ്രി​യ​യെ മി​ക​ച്ച ഗോ​ള്‍ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.