കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഴ​ക്കു​ളം സ്വ​ദേ​ശി​യെ കാ​ണാ​താ​യി
Tuesday, April 30, 2024 6:32 AM IST
വാ​ഴ​ക്കു​ളം: കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ഴ​ക്കു​ളം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ കാ​ണാ​താ​യെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ. ചെ​ന്നൈ​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ട്രെ​യി​നി​ൽ പോ​ക​വെ​യാ​ണ് വാ​ഴ​ക്കു​ളം ക​പ്യാ​രു​മ​ല​യി​ൽ കെ.​ജെ. ഗ​ർ​വാ​സീ​സി​നെ(80) കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ 27ന് ​രാത്രി പ​ന്ത്ര​ണ്ടോ​ടെ കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ ഇ​ദ്ദേ​ഹം ത​നി​യെ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. കാണാതായ വിവരം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ട് വ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു.

കോ​യ​ന്പ​ത്തൂ​രി​നു സ​മീ​പ​മു​ള്ള ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​വി​ലെ 10നും ​ഗ​ർ​വാ​സീ​സി​നെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് വിവരമൊന്നുമില്ല. കാ​ണാ​താ​കു​ന്പോ​ൾ വെ​ള്ള​യി​ൽ വ​ര​യു​ള്ള ഷ​ർ​ട്ടും മു​ണ്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ പ​ണ​മോ ഇ​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.