ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​രണം​ : മൂവാറ്റുപുഴയിൽ പ്രതിഷേധം
Friday, May 3, 2024 5:01 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക്കര​ണ​ത്തി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പെ​രി​ങ്ങ​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റു​ക​ൾ ബ​ഹി​ഷ്ക​രി​ച്ചാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ 2024 ലെ ​വി​ചി​ത്ര വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക, ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ആ​ന്‍​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ യൂ​ണി​റ്റി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ ആ​ർ​ടി​ഒ ഓ​ഫീ​സി​ന് കീ​ഴി​ൽ 53 ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പെ​രി​ങ്ങ​ഴ​യി​ൽ മാ​ത്രം 45 ഓ​ളം ആ​ളു​ക​ളാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത പ്ര​തി​ഷേ​ധ​ത്തേ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ടെ​സ്റ്റ് ന​ട​ത്താ​തെ മ​ട​ങ്ങിപ്പോ​യി. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നു വ​രെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് എ​ത്തി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ടെ​സ്റ്റി​ന് എ​ത്തി​യ​വ​ർ പ​റ​ഞ്ഞു.
15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന നി​യ​മം പി​ൻ​വ​ലി​ക്കു​ക, പു​തി​യ ഡ്രൈ​വിം​ഗ് സം​വി​ധാ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം നി​യ​മം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ച​ത്.