കാ​ണാ​താ​യ അ​സി. പോ​സ്റ്റു​മാ​സ്റ്റ​റു​ടെ മൃ​ത​ദേ​ഹം സ്റ്റോ​ർ മു​റി​യി​ൽ
Friday, April 19, 2024 10:14 PM IST
ആ​ലു​വ: ജോ​ലി​ക്കി​ടെ കാ​ണാ​താ​യ അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റു​മാ​സ്റ്റ​റെ സ്റ്റോ​ർ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​ങ്ങ​ല്ലൂ​ർ മു​പ്പ​ത്ത​ടം ക​ണ്ണി​ക്ക​ൽ വീ​ട്ടി​ൽ കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​നാ(53)​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു.

സ​മീ​പ​ത്തു​നി​ന്ന് ഉ​റ​ക്ക ഗു​ളി​ക​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മു​റി​യി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് വ​ള​പ്പി​ൽ പ​ഴ​യ ഫ​യ​ലു​ക​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന ഷീ​റ്റി​ട്ട് മേ​ഞ്ഞ സ്റ്റോ​ർ മു​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. ഭാ​ര്യ: മാ​യാ​ദേ​വി. മ​ക്ക​ൾ: വി​മ​ൽ കൃ​ഷ്ണ, വി​സ്മ​യ, വി​ജ​യ്.

ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ഉ​ണ്ണി​കൃ​ഷ്ണ​നെ 11ഓ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ബാ​ഗ്, ബൈ​ക്കി​ന്‍റെ കീ, ​ഹെ​ൽ​മ​റ്റ്, പേ​ഴ്സ് എ​ന്നി​വ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ഷെ​ഡി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ച്ച​യാ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി ക​ണ്ടി​ല്ല. മ​തി​ൽ ചാ​ടി​പ്പോ​യി​ക്കാ​ണു​മെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ക​രു​തി​യി​രു​ന്ന​ത്.

റി​ട്ട​യേ​ർ​ഡ് എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 10 വ​ർ​ഷം മു​ന്പാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​സ്റ്റ് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.