ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
Friday, May 26, 2023 1:06 AM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ട്ര​യ​ല്‍ റ​ണ്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി, കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ന്നി​വ​രോ​ടാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. ട്ര​യ​ല്‍ റ​ണി​നെ​ക്കു​റി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ത​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ള്ള​ത്.
22നാ​ണ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് അ​ണ്ട​ര്‍ 17 സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സി​ന് എ​റ​ണാ​കു​ളം പ​മ്പി​ള്ളി​ന​ഗ​റി​ലെ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ​ത്തി​യ നൂ​റോ​ളം താ​ര​ങ്ങ​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. രാ​വി​ലെ ആ​റി​ന് ഗേ​റ്റ് തു​റ​ക്കു​മെ​ന്നും ഏ​ഴോ​ടെ ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​നും ഏ​ഴ​ര​യ്ക്ക് ര​ണ്ടാം​ഘ​ട്ട ര​ജി​സ്‌​ട്രേ​ഷ​നും പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് അ​ധി​കൃ​ത​രി​ല്‍ നി​ന്നും ല​ഭി​ച്ച അ​റി​യി​പ്പ്. ഇ​തു​പ്ര​കാ​ര​മാ​ണ് പ​ല​രും പു​ല​ര്‍​ച്ചെ എ​ത്തി​യ​ത്. സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ത്തു​ന്ന​തി​ന് മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് വാ​ങ്ങി​യി​ല്ലെ​ന്നും കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന് എ​ട്ട് മാ​സ​ത്തെ വാ​ട​ക​യി​ന​ത്തി​ല്‍ എ​ട്ടു ല​ക്ഷം രൂ​പ കു​ടി​ശി​ക ന​ല്‍​കാ​നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ്‌​കൂ​ളി​ന്‍റെ ഗേ​റ്റ് തു​റ​ക്കാ​ന്‍ ജി​ല്ലാ സ്‌​പോ​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റും കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ​യു​മാ​യ പി.​വി. ശ്രീ​നി​ജി​ന്‍ വി​സ​മ്മ​തി​ച്ച​തോ​ടെ നാ​ലു മ​ണി​ക്കൂ​റോ​ള​മാ​ണ് താ​ര​ങ്ങ​ള്‍ ഗേ​റ്റി​ന് പു​റ​ത്ത് കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​ന്ന​ത്.
ബ്ലാ​സ്റ്റേ​ഴ്‌​സ് കു​ടി​ശി​ക ന​ല്‍​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ലും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.