സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, March 22, 2023 12:39 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്നു വൈ​കി​ട്ട് കി​ങ്ങി​ണി ഫ്ല​ഡ് ലി​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മു​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ താ​രം ടി.​കെ. ചാ​ത്തു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 12 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​നു തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര ജാ​ഥ ഇ​ന്ന് വൈ​കീ​ട്ട് 5.30 ന് ​അ​ങ്ക​മാ​ലി ജം​ഗ്ഷ​നി​ല്‍ ന​ട​ക്കും.
പ്രീ​പ്ലേ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളോ​ത്സ​വ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ കാ​ല​ടി പ​ഞ്ചാ​യ​ത്തും മ​ല​യാ​റ്റൂ​ര്‍ നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തും ത​മ്മി​ലാ​ണ് മ​ത്സ​രം. അ​ണ്ട​ര്‍ 17 ടൂ​ര്‍​ണ​മെ​ന്‍റും പ്രാ​ദേ​ശി​ക ക്ല​ബു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളും ദി​വ​സ​വും പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍​ക്ക് മു​ന്പാ​യി ന​ട​ക്കും. രാ​ത്രി 7.30 ന് ​ബേ​സി​ക് പെ​രു​മ്പാ​വൂ​രും സൂ​പ്പ​ര്‍ സോ​ക്ക​ര്‍ മ​ല​പ്പു​റ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.