സെ​യ്ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ​സം​ഗ​മം
Thursday, February 9, 2023 12:39 AM IST
കോ​ത​മം​ഗ​ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് സെ​യ്ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ​സം​ഗ​മം ന​ട​ത്തി. വി​വി​ധ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണ സ​ഹാ​യം ല​ഭി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത 10 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​വ​സാ​ന ഗ​ഡു കൈ​പ്പ​റ്റി​യ​വ​ര്‍​ക്കു​മാ​ണ് സെ​യ്ഫ് പ​ദ്ധ​തി വ​ഴി സ​ഹാ​യം ല​ഭി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ തേ​യ്‌​ക്കാ​ത്ത, ത​റ​യി​ടാ​ത്ത, ജ​ന​ല്‍, വാ​തി​ലു​ക​ള്‍ ഇ​ല്ലാ​ത്ത, അ​ടു​ക്ക​ള, ക​ക്കൂ​സ് എ​ന്നി​വ ഇ​ല്ലാ​ത്ത വെ​റും ഘ​ട​നാ​പ​ര​മാ​യ വീ​ടു​ക​ള്‍ മാ​ത്ര​മു​ള്ള വ​ള​രെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി ആ​ശ്വാ​സ​മാ​കും.
ര​ണ്ട് ല​ക്ഷം രൂ​പ വ​രെ ഒ​രു കു​ടും​ബ​ത്തി​ന് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി 42 കു​ടും​ബ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കും. അ​പേ​ക്ഷ​ക​രി​ലെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഗു​ണ​ഭോ ക്തൃ ​കു​ടും​ബ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ര്‍ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മി തെ​ക്കേ​ക്ക​ര, ജ​യിം​സ് കോ​റ​മ്പേ​ല്‍, നി​സ​മോ​ള്‍ ഇ​സ്മാ​യി​ല്‍, ഡ​യാ​ന നോ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.