ഇ​ന്ധ​ന സെ​സ് പി​ന്‍​വ​ലി​ക്കും വ​രെ പ്ര​ക്ഷോ​ഭം തു​ട​രുമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, February 8, 2023 12:36 AM IST
കൊ​ച്ചി: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ല്‍ സെ​സ് ചു​മ​ത്താ​നു​ള്ള ബ​ജ​റ്റ് തീ​രു​മാ​നം പി​ന്‍​വ​ലി​ക്കും വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്.
ജ​ന​ങ്ങ​ളി​ല്‍ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​വും കേ​ര​ള​വും ഒ​രേ തൂ​വ​ല്‍ പ​ക്ഷി​ക​ള്‍ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ബ​ജ​റ്റെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
ബ​ജ​റ്റി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ മു​ന്‍​മ​ന്ത്രി ടി.​യു.​ കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ല്‍, സേ​വി കു​രി​ശു​വീ​ട്ടി​ല്‍, ബേ​ബി വ​ട്ട​ക്കു​ന്നേ​ല്‍, ബേ​ബി മു​ണ്ടാ​ട​ന്‍, പാ​യി​പ്ര കൃ​ഷ്ണ​ന്‍, ജോ​ണി അ​രി​ക്കാ​ട്ടി​ല്‍ തുടങ്ങിയ​വ​ര്‍ പ്ര​സം​ഗി​ച്ചു.