ആലുവ നഗരസഭാ ശതാബ്ദിയാഘോഷം; വീടുകളുടെ താക്കോൽദാനം നടത്തി
Saturday, November 26, 2022 12:11 AM IST
ആ​ലു​വ: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ദു:​ഖ​ങ്ങ​ൾ​ക്കും ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ന​ൽ​കു​ന്ന​താ​ണ് യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ല് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് നിർമിച്ചു നൽകിയ ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.
ആ​ലു​വ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, സൈ​ജി ജോ​ളി, ല​ത്തീ​ഫ് പൂ​ഴി​ത്തു​റ, ഫാ​സി​ൽ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ജി. ​മാ​ധ​വ​ൻ​കു​ട്ടി​യാ​ണ് കു​റ​ഞ്ഞ ചെ​ല​വി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.
ബാ​ക്കി മൂ​ന്ന് ഭ​വ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ കൈ​മാ​റും.