വൃ​ശ്ചി​കോ​ത്സ​വം: വ​ലി​യ വി​ള​ക്ക് നാ​ളെ
Saturday, November 26, 2022 12:11 AM IST
തൃ​പ്പൂ​ണി​ത്തു​റ: ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ വൃ​ശ്ചി​കോ​ത്സ​വ​ത്തി​ലെ വ​ലി​യ വി​ള​ക്ക് നാ​ളെ ന​ട​ക്കും. രാ​വി​ലെ7.30 മു​ത​ൽ കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ള​ത്തോ​ടെ ശീ​വേ​ലി. 12മു​ത​ൽ ര​ഞ്ജി​ത്ത് തൃ​പ്പൂ​ണി​ത്തു​റ, 1.30 ന് ​ക​ലാ​മ​ണ്ഡ​ലം ന​യ​ന​ൻ, മൂന്നിന് ​ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രു​ടെ ഓ​ട്ട​ൻ​തു​ള്ള​ൽ.
അഞ്ചിന് ​നെ​ന്മാ​റ സ​ഹോ​ദ​ര​ന്മാ​ർ ഡോ. ​എ​ൻ.​ആ​ർ. ക​ണ്ണ​ൻ, ഡോ.​എ​ൻ.​ആ​ർ ആ​ന​ന്ദ് എ​ന്നി​വ​രു​ടെ സ്പെ​ഷ്യ​ൽ നാ​ദ​സ്വ​രം. 7ന് ​നെ​ന്മാ​റ ബ്ര​ദേ​ഴ്സി​ന്‍റെ സ്പെ​ഷൽ നാ​ദ​സ്വ​രം, വി​ള​ക്കി​നെ​ഴു​ന്നെ​ള്ളി​പ്പ്, 
9ന് ​കു​ന്ന​ക്കു​ടി ബാ​ല​മു​ര​ളി കൃ​ഷ്ണ​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി,12ന് ​എ​രൂ​ർ ഭ​വാ​നീ​ശ്വ​രി ക​ഥ​ക​ളി​യോ​ഗ​ത്തി​ന്റ ക​ഥ​ക​ളി എ​ന്നി​വ ന​ട​ക്കും. വൃ​ശ്ചി​കോ​ത്സ​വ​ത്തി​ന്‍റെ തൃ​ക്കേ​ട്ട പു​റ​പ്പാ​ടി​ന് കാ​ണി​ക്ക സ​മ​ർ​പ്പ​ണ​ത്തി​ൽ ആ​ദ്യ ദി​നം കാ​ണി​ക്ക​യാ​യി കി​ട്ടി​യ​ത് 12,57,062 രൂ​പ. 59.500 ഗ്രാം ​സ്വ​ർ​ണ​വും 5.500 ഗ്രാം ​വെ​ള്ളി​യും ആറു വി​ദേ​ശ ക​റ​ൻ​സി​യും 40 വി​ദേ​ശ നാ​ണ​യ​വും ല​ഭി​ച്ച​താ​യി ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.