ക​രീ​ച്ചാലി​ൽ കൃ​ഷി​യി​റ​ക്കു​ന്നു
Thursday, September 29, 2022 12:18 AM IST
ആ​ല​ങ്ങാ​ട്: നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന പാ​നാ​യി​ക്കു​ള​ത്തെ 150 ഏ​ക്ക​റോ​ളം വ​രു​ന്ന ക​രീ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കു​ന്നു. ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ കൃ​ഷി തു​ട​ങ്ങാ​നു​ള്ള കൃ​ഷി​ക്ക് ഒ​പ്പം ക​ള​മ​ശേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ് നി​ല​മു​ഴാ​നു​ള്ള വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​നാ​യി​ക്കു​ളം പാ​ട​ശേ​ഖ​ര സ​മി​തി​യും കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രു​ടേ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഭൂ​മി കൃ​ഷി​ക്കായൊരുക്കിയത്.​ പി.ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, ത​സ്നി സി​റാ​ജ്, പി.എ. മ​നോ​ജ് തുടങ്ങിയവർ പങ്കെടുത്തു.