ചി​കി​ത്സാപ്പിഴ​വു​മൂ​ലം വി​ദ്യാ​ര്‍​ഥിക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തിയെന്ന് പ​രാ​തി
Sunday, June 16, 2024 3:35 AM IST
നെ​ടു​ങ്ക​ണ്ടം: ചി​കി​ത്സാ പ​രി​ച​ര​ണ​ത്തി​ലു​ണ്ടാ​യ പി​ഴ​വു​മൂ​ലം വി​ദ്യാ​ര്‍​ഥിക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി​വ​ന്ന​താ​യി പ​രാ​തി. ക​ല്ലാ​ര്‍ ഗ​വ. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ സ​ന്യാ​സി​യോ​ട സ്വ​ദേ​ശി പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍ അ​ബ്ദു​ള്‍ മു​ജീ​ബി​നാ​ണ് ചി​കി​ത്സാപ്പിഴ​വി​നെ​ത്തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് സ്‌​കൂ​ളി​ല്‍ വ​ച്ച് പ​നി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ജീ​ബ് മു​ണ്ടി​യെ​രു​മ പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. ഇ​ൻജക്‌ഷന്‍ ചെ​യ്ത് വി​ട്ട​യ​ച്ച മു​ജീബി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ത്തി​വ​ച്ച​ ഭാ​ഗം പ​ഴു​ക്കു​ക​യും ചെ​യ്തു. ഇ​ന്‌ജക്‌ഷൻ‍ എ​ടു​ത്ത​പ്പോ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​രി​ച​രി​ക്കാ​ഞ്ഞത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പഴുക്കാനിടയായ തെന്നു പി​താ​വ് അ​ബ്ദു​ള്‍ ന​ജീ​ബ് ഡി​എം​ഒ​യ്ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പത്തിന് ​ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ത്ത​ന്നെ എ​ത്തി ഇ​ക്കാ​ര്യം ന​ഴ്‌​സി​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍, ഒ​രു​പാ​ട് രോ​ഗി​ക​ള്‍ വ​രു​ന്ന ഹോ​സ്പി​റ്റ​ലാ​ണെ​ന്നും ഇ​തി​ല്‍ കൂ​ടു​ത​ലാ​യി ത​ങ്ങ​ളെ​ക്കൊ​ണ്ട് ഒന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

കു​ത്തി​വ​ച്ച ഭാ​ഗം പ​ഴു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മു​ജീ​ബി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പ​ഴു​പ്പ് നീ​ക്കം ചെ​യ്തു. മൂവായിരത്തോ​ളം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​നു സ​മീ​പ​മാ​ണ് മു​ണ്ടി​യെ​രു​മ പ്രാ​ഥ​മി​കാരോ​ഗ്യ​കേ​ന്ദ്രം.

ജീ​വ​ന​ക്കാ​രു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ത്യ​വി​ലോ​പം കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും, വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.