കെ​എ​സ്ആ​ര്‍ടി​സി ബ​സി​ന്‍റെ എ​ന്‍ജി​നിൽനി​ന്നു പു​ക ഉ​യ​ര്‍ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി
Saturday, December 3, 2022 12:24 AM IST
ക​ടു​ത്തു​രു​ത്തി: ഓടിക്കൊണ്ടി രുന്ന‍ കെ​എ​സ്ആ​ര്‍ടി​സി ബ​സി​ന്‍റെ എ​ന്‍ജി​ന്‍ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​ര്‍ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി. കോ​ത​ന​ല്ലൂ​ര്‍ ക​ള​ത്തൂ​ര്‍ക​വ​ല​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം.
തൃ​ശൂ​രി​ല്‍നി​ന്നും ചെ​ങ്ങ​ന്നൂ​ര്‍, ശൂ​ര​നാ​ട്, അ​ഴ​കി​യ​കാ​വ് ക്ഷേ​ത്രം വ​രെ പോ​കു​ന്ന കെ​എ​സ്ആ​ര്‍ടി​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ന്‍റെ എ​ന്‍ജി​ന്‍ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പു​ക ഉ​യ​ര്‍ന്ന​ത്. എ​ന്‍ജി​ന്‍ ഭാ​ഗ​ത്തു​നി​ന്നു അ​മി​ത​മാ​യി പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി ബ​സി​ല്‍നി​ന്നും ഇ​റ​ങ്ങി. ബ​സ് കോ​ത​ന​ല്ലൂ​ര്‍ ക​ള​ത്തൂ​ര്‍ ക​വ​ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ നി​ന്നു​പോ​വു​ക​യും ചെ​യ്തു.
ഈ ​സ​മ​യം ബ​സി​ല്‍ നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു ബ​സി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി അ​യ​ച്ചു. ഓ​യി​ല്‍ ക​ത്തി​യ​താ​കാം പു​ക ഉ​യ​ര്‍ന്ന​തെ​ന്നാ​ണ് സം​ശ​യം.