ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച സ്ക്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും
Saturday, February 4, 2023 10:44 PM IST
ആ​ല​പ്പു​ഴ: കാ​ട്ടൂ​ർ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും സ്കൂ​ളി​ന്‍റെ 103-ാം വാ​ർ​ഷി​ക​വും ന​ട​ത്തി .
ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം ആ​ല​പ്പു​ഴ വി​സി​റ്റേ​ഷ​ൻ സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ലീ​ലാ ജോ​സും ആ​ശീ​ർ​വാ​ദ​ക​ർ​മം ഫാ. ​ക്രി​സ്റ്റ​ഫ​ർ അ​ർ​ത്ഥ​ശേ​രി​യി​ലും ന​ട​ത്തി.
ദൈ​വ​ദാ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ പ്ര​സ​ന്‍റേ​ഷ​ൻ 1920 ലാ​ണ് ഹോ​ളി ഫാ​മി​ലി സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. വി​സി​റ്റേ​ഷ​ൻ കോ​ൺ​ഗ്രീ​ഗേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് 70 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​നാ​യി ചെ​യ്തി​ട്ടു​ള്ള​ത്.
സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു . വി​സി​റ്റേ​ഷ​ൻ സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​ൽ മ​ദ​ർ ലീ​ലാ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ല​ൻ ലെ​സ്ലി പ​ന​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി . പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സൈ​റ​സ് സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് റോ​സ​മ്മ പി.​ബി. റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു . മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി നോ​ർ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളി ആ​ർ. സം​സ്ഥാ​ന ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കാ​യി​ക താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​സ് ദ​ലീ​മ ,ചേ​ർ​ത്ത​ല ഡി​ഇ​ഒ ശ്രീ​ക​ലാ സി.​എ​സ്., ആ​ല​പ്പു​ഴ ഡി​ഇ​ഒ ലി​റ്റി​ൽ തോ​മ​സ് , വാ​ർ​ഡ് മെം​ബ​ർ റി​ച്ചാ​ർ​ഡ് കെ.​എ​സ്. ,വി​ദ്യാ​ല​യ ജാ​ഗ്ര​ത സ​മി​തി ചെ​യ​ർ​മാ​ൻ പി.​ബി. പോ​ൾ, അ​ധ്യാ​പ​ക​രാ​യ ലി​ജി പൈ​ൻ, ക്ലീ​റ്റ​സ് പ​രു​ത്തി​യി​ൽ, സ്കൂ​ൾ ലീ​ഡ​ർ സ​നു​ഷ കെ.​വൈ , പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇ​ഗ്നേ​ഷ്യ​സ് കെ.​എ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.