ബനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണം നാളെ
1460354
Friday, October 11, 2024 2:41 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി വൈദികജില്ലയുടെ ആതിഥേയത്വത്തിൽ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 30-ാമത് അനുസ്മരണം ജന്മനാടായ കല്ലൂപ്പാറ കടമാൻകുളത്ത് നാളെ നടക്കും.
മാർ ഗ്രീഗോറിയോസ് സ്മൃതിമണ്ഡപത്തിൽ ഇതോടനുബന്ധിച്ച് ദിവ്യബലി, വചന വർഷ പ്രഘോഷണാരംഭം, വേദപുസ്തക പ്രതിഷ്ഠ എന്നിവ നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പട്യാനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മല്ലപ്പള്ളി വൈദികജില്ലാ പ്രസിഡന്റ് മോൻസി, സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യൂസ് കുഴിവിള, എഎംജി ഫൗണ്ടേഷൻ പ്രസിഡന്റ് അലക്സ് തങ്ങളത്തിൽ, സഭാതല ജനറൽ സെക്രട്ടറി ധർമരാജ് പിൻകുളം എന്നിവർ പ്രസംഗിക്കും.