കഞ്ചാവുമായി യുവാവ് പിടിയില്‍
1572589
Friday, July 4, 2025 3:28 AM IST
അടൂർ: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊടുമണ്‍ പള്ളിത്താഴത്ത് ചിരണിക്കല്‍ എംജിഎം സ്കൂളിനുസമീപം മനു ഭവനം വീട്ടില്‍ എം. മനുവാണ് (34) അറസ്റ്റിലായത്. അടൂര്‍ എസ്ഐ ഡി.സുനില്‍ കുമാറും സംഘവുമാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രൊബേഷന്‍ എസ്ഐ വിഷ്ണുരാജ്, സിപിഒമാരായ രാഹുല്‍, സനില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.