ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്
1572583
Friday, July 4, 2025 3:28 AM IST
പത്തനംതിട്ട:ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരേയും ജില്ലയിലെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളോടുള്ള അവഗണനയ്ക്കെതിരേയും ഡിഎംഒ ഓഫീസിലേക്ക് മുസ് ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്പിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.തുടർന്ന് നടന്ന യോഗം മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കാര്യറ നസീർ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ഖാൻ, മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ് , സംസ്ഥാന പ്രവർത്തകസമിതി അംഗം ടി. എം. ഹമീദ്,വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേകര, നിയാസ് റാവുത്തർ, ടി.എ.എം. ഇസ്മായിൽ, താഹാ മേട്ടും പുറം, കെ.പി. നൗഷാദ്, തൗഫീക് എം. കൊച്ചു പറമ്പിൽ ,മുഹമ്മദ് സ്വാലിഹ്, ഷെഫീക് മേഫെയർ, ഷാലുഖാൻ പ്ലാംതോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.