ബസ് സ്കൂട്ടറിൽ ഇടിച്ചു
1572433
Thursday, July 3, 2025 3:38 AM IST
റാന്നി: അത്തിക്കയം പാലത്തിനു സമീപം ബസും ഇരുചക്ര വാഹനവും അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. കുടമുരട്ടി ചണ്ണ കുന്നക്കാലില് ശമുവേലിനാണ് ( 63 ) പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
റാന്നി ഭാഗത്തുനിന്നും വന്ന ഇരുചക്ര വാഹനവും പെരുനാട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസും ഒരേപോലെ അത്തിക്കയം ജംഗ്ഷനിലേക്ക് തിരിഞ്ഞതാണ് അപകടകാരണം. വാഹനങ്ങൾ വേഗം കുറയ്ക്കാതെ കടന്നുപോകുന്നതു കാരണം ജംഗ്ഷനിൽ അപകടം പതിവാണ്.