കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
1572591
Friday, July 4, 2025 3:48 AM IST
കോന്നി: ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി.ടി. ലതിക കുമാരി അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന് മുള്ളര്‍ പദ്ധതി വിശദീകരിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി, കുരുമുളക്, തെങ്ങിന് തൈ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം തുളസി മോഹന്‍, കൃഷി ഓഫീസര്‍ ലിനി ജേക്കബ്, അസിസ്റ്റന്റ് അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. ജ്യോതി, മനുഭായി മോഹൻ, പഞ്ചായത്ത് അംഗങ്ങളായ സൂസൻ തോംസൺ, രതീഷ് പീറ്റർ, അന്നമ്മ പോൾ, റ്റി.റ്റി. മനു, ചെറിയാൻ മണ്ണഞ്ചേരി, കൃഷിഓഫീസർ എ.പ്രവീണ എന്നിവർ പ്രസംഗിച്ചു.