ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍
1572586
Friday, July 4, 2025 3:28 AM IST
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം നെയ്ത്തുകേന്ദ്രം ഇന്നു രാവിലെ 10ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി.ജയരാജന് ഉദ്ഘാടനം ചെയ്യും. സാജന് തൊടുക അധ്യക്ഷത വഹിക്കും.
കെകെവിഐബി ഡയറക്ടര്‍ കെ.വി.രാജേഷ്, സെക്രട്ടറി ഡോ.കെ.എ.രതീഷ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന് , വികസന സ്ഥിരം സമിതി ചെയര്മാന് വിപിന്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വിജയന് നായര്‍, എ.ജി.ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന വിജയകുമാര്‍, ശക്തിഭദ്ര സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി.കെ. രവീനദ്രന് നായര്‍, ട്രഷറാര്‍ ശ്രീജിത്ത് ഭാനുദേവ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജെസി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
പരമ്പരാഗത രീതിയില്‍ കൈകൊണ്ട് നെയ്തെടുക്കുന്ന കുപ്പടം മുണ്ടുകളുടെ പ്രധാന പ്രത്യേകത ആകര്‍ഷകമായ കരകളാണ്. ഇഴയടുപ്പമുള്ള മുണ്ടുകള്‍ വളരെയേറേ കാലം ഈടുനില്‍ക്കും.രണ്ടു തൊഴിലാളികള്‍ ഒരുമിച്ചു വളരെയേറേ സമയം ചെലവഴിച്ചാണ് ഉത്പാദിപ്പിക്കുന്നത്.