കുടുംബയോഗ വാര്‍ഷികവും പഞ്ചവത്സര സംഗമവും
1453706
Tuesday, September 17, 2024 12:46 AM IST
അയിരൂര്‍: പകലോമറ്റം താഴമണ്‍ കുടുബയോഗം 110 -ാമത് വാര്‍ഷികവും പഞ്ചവത്സര സംഗമവും ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കുടുംബയോഗം പ്രസിഡന്റ് ഫാ. കെ.എ. ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആന്റോ ആന്റണി എംപി മെമന്റോ നല്കി ആദരിച്ചു.
85 വയസ് പൂര്‍ത്തിയായ കുടുംബാംഗങ്ങളെ പൊന്നാടയും മെമന്റോയും നല്കി ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ആദരിച്ചു. ഡോ. റോയ്സ് മല്ലശേരി എഴുതിയ "പ്രതിസന്ധികളിലൂടെ ഉയരങ്ങളിലേക്ക് ' എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തല്‍ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഭാരത് സേവക് സമാജിന്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 2024 ലെ ദേശീയ പുരസ്കാരം ലഭിച്ച ലിത്തിന് മാത്യുവിനെ രാജു ഏബ്രഹാം എക്സ് എംഎല്‍എ പെന്നാട അണിയിച്ച് ആദരിച്ചു .
റെജി താഴമണ്‍, സാറാ തോമസ്, സാംകുട്ടി പാലയ്ക്കാമണ്ണില്‍, റവ. തോമസ് സി. അലക്സാണ്ടാര്‍, റവ. മാത്യൂസ് ചാണ്ടി, റവ. തോമസ് ജോര്‍ജ്, ഫാ. ജോര്‍ജ് മാത്യു കോര്‍ എപ്പിസ്കോപ്പ, ഫാ. ഷെറിന് കുറ്റിക്കണ്ടത്തില്‍, ജോസ് പകലോമറ്റം, ഡോ. റോയ്സ് മല്ലശേരി, മാത്യു ചാണ്ടി, പ്രകാശ് പി. സാം, തമ്പി പലക്കാ മണ്ണില്‍, വി. ഇ. വർഗീസ്, ആഷിഷ് പാലയ്ക്കാമണ്ണില്‍, സണ്ണി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.