ഐ​സി​എ​സ്‌​ഇ പരീക്ഷയിൽ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കു​മാ​യി മ​ല​യാ​ളി
Wednesday, May 8, 2024 4:09 AM IST
റാ​ന്നി: ഐ​സി​എ​സ്‌​ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​വ​രി​ല്‍ മ​ല​യാ​ളി​യും. അ​യി​രൂ​ര്‍ സ്വ​ദേ​ശി ക​ര​ണ്‍ കു​ഞ്ചെ​റി​യ ഫി​ലി​പ്പാ​ണ് 99.98 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ മു​ന്‍​നി​ര​യി​ലെ​ത്തി​യ​ത്.

മും​ബൈ​യി​ലെ സ്‌​കോ​ട്ടി​ഷ് മ​ഹിം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ക​ര​ണ്‍ റാ​ന്നി മാ​ര്‍​ത്തോ​മ്മ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ അ​യി​രൂ​ര്‍ കു​രു​ടാ​മ​ണ്ണി​ല്‍ കൈ​പ്പ​ള്ളി​ല്‍ ഇ​ട​ത്തി​ല്‍ ഡോ. ​കെ.​എ.​കു​ഞ്ചെ​റി​യ​യു​ടെ ചെ​റു​മ​ക​നാ​ണ്.

പി​താ​വ്: ഫി​ലി​പ് കു​ഞ്ചെ​റി​യ മാ​താ​വ്: ചി​ന്ത അ​ന്ന ഐ​സ​ക് (ഐ​ആ​ര്‍​എ​സ്).