"എ​ന്നി​ടം' ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, May 16, 2024 3:58 AM IST
പ്ര​മാ​ടം: പാ​ട്ട് പാ​ടി​യും കൂ​ട്ട് കൂ​ടി​യും അ​റി​വ് പ​ങ്കു വ​ച്ചും വാ​ര്‍​ഡു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ഒ​ത്തു ചേ​രു​ന്ന​തി​നാ​യി എ​ന്നി​ടം ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.30ന് ​പ്ര​മാ​ടം സി​ഡി​എ​സി​ലെ 17-ാം വാ​ര്‍​ഡി​ലെ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

കു​ടും​ബ​ശ്രീ 26-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് "എ​ന്നി​ടം' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ത്രി​ത​ല സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ മ​ധ്യ​ഘ​ട​ക​മാ​യ എ​ഡി​എ​സ് സം​വി​ധാ​ന​ത്തേ​യും അ​യ​ല്‍​ക്കൂ​ട്ട സം​വി​ധാ​ന​ത്തേ​യും കൂ​ടു​ത​ല്‍ ച​ല​നാ​ത്ക​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ ദി​ന​മാ​യ നാളെ ​എ​ഡി​എ​സ്ത​ല ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

കു​ടും​ബ​ശ്രീ വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് പൊ​തു​യി​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ക​യും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.

920 വാ​ര്‍​ഡു​ക​ളി​ലും കു​റ​ഞ്ഞ​ത് 100 മീ​റ്റ​ര്‍ സ്ഥ​ല​ത്ത് ഗ​താ​ഗ​ത​ത്തി​നും വെ​ള്ള​മൊ​ഴു​കു​ന്ന​തി​നും ത​ട​സ​മാ​കാ​ത്ത രീ​തി​യി​ല്‍ കു​ടും​ബ​ശ്രീ എ​ഡി​എ​സു​ക​ള്‍ മു​ഖേ​ന ഇ​ല​ചെ​ടി​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ട്ടു​പ്പി​ടി​പ്പി​ക്കും. ഇ​തി​ലൂ​ടെ ജി​ല്ല​യി​ല്‍ 100 കീ​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഗ്രീ​ന്‍ ബെ​ല്‍​റ്റ് സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യോ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി വ​ഴി​യോ​ര പൂ​ന്തോ​ട്ടം ഒ​രു​ക്കും.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ല്‍, സാ​ഹി​ത്യ ക്യാ​മ്പ്, സി​നി​മ പ്ര​ദ​ര്‍​ശ​നം, ഫു​ഡ് ഫെ​സ്റ്റ്, ബാ​ല​സ​ഭ, ബ​ഡ്‌​സി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി, കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നം, ജെ​ന്‍​ഡ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​പ​ണ​ന​മേ​ള തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും. ത​ദ്ദേ​ശ​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കീ​ഴി​ലു​ള്ള ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​റി​ക​ള്‍, വാ​യ​ന​ശാ​ല, സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ള്‍, ക്ല​ബു​ക​ള്‍ തു​ട​ങ്ങി​യ​വ എ​ഡി​എ​സ് ത​ല ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ സെ​ന്‍ററു​ക​ളു​ടെ ആ​സ്ഥാ​ന​മ​ന്ദി​ര​മാ​യി ഉ​പ​യോ​ഗി​ക്കും.

കു​ടും​ബ​ശ്രീ മൈ​ന്‍​ഡ് ബ്ലോ​വേ​ഴ്‌​സ് പ​ദ്ധ​തി

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ള്‍​ക്ക് അ​റി​വ്, സ​ര്‍​ഗാ​ത്മ​ക​ത, സം​രം​ഭ​ക​ത്വം എ​ന്നി​വ​യി​ല്‍ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നു​ള്ള മൈ​ന്‍​ഡ്‌​സെ​റ്റ് സൃ​ഷ്ടി​ക്കാ​നാ​യി കു​ടും​ബ​ശ്രീ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് കു​ടും​ബ​ശ്രീ മൈ​ന്‍​ഡ് ബ്ലോ​വേ​ഴ്‌​സ് പ​ദ്ധ​തി.

കു​ടും​ബ​ശ്രീ ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന​മി​ഷ​ന്‍, ഉ​ദ്യം ലേ​ര്‍​ണിം​ഗ് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ശു​ചി​ത്വോ​ത്സ​വം 2.0

കു​ട്ടി​ക​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്, കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്ന് സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും ശു​ചി​ത്വ സു​ന്ദ​ര കേ​ര​ളം എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും കു​ട്ടി​ക​ള്‍​ക്ക് കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന അ​വ​ബോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ശു​ചി​ത്വോ​ത്സ​വം 2.0.

സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​നും അ​തി​ലൂ​ടെ ശാ​സ്ത്രീ​യ​മാ​യ പ്ര​ശ്‌​ന പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക, പ​രി​സ്ഥി​തി​യും ആ​രോ​ഗ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍​നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍.