കൊ​ല്ലം: സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​ ഭാ​ഗ​മാ​യി 2025 ൽ ​ന​ട​പ്പാ​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ എ​ക്സീ​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ന് (ഇ ​സി )രൂ​പം ന​ൽ​കി.

ഖാ​ദി​സി​യ്യ​യി​ൽ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ .​എ​ൻ. ഇ​ല്യാ​സ്കു​ട്ടി​അ​ധ്യക്ഷ​ത വ​ഹി​ച്ചു. പി .​എ .ഹൈ​ദ​റൂ​സ് മു​സ​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫാ മാ​സ്റ്റ​ർ കോ​ഡൂ​ർ പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തി.

സ​മ​സ്ത​യു​ടെ ച​രി​ത്രം, കേ​ര​ള മു​സ് ലിം ​ച​രി​ത്രം, സൗ​ഹൃ​ദ കേ​ര​ളം, കാ​രു​ണ്യ കേ​ര​ളം, മ​സ്ജി​ദ്, സി​റ്റി​ക​ൾ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന വേ​ദി​ക​ൾ , ദാ​റു​ൽ ഖൈ​ർ തു​ട​ങ്ങി​യ പ​തി​നേ​ഴി​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തും.

പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡും , എ​ക്സി​ക്യു​ട്ടീ​വ് കൗ​ൺ​സി​ലും രൂ​പീ​ക​രി​ച്ചു.​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി .എ ​.മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, സി​ദ്ധീ​ഖ് മി​സ്ബാ​ഹി, അ​ഹ​മ്മ​ദ് സ​ഖാ​ഫി പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ സോ​ൺ, സ​ർ​ക്കി​ൾ യൂ​ണി​റ്റ് ക​ളി​ലും പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ക്കും.