മാ​ലി​ന്യം ത​ള്ളി​യ ലോ​റി​യു​മാ​യി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Friday, October 7, 2022 11:11 PM IST
പു​ന​ലൂ​ര്‍ : ക​ല്ല​ട​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ പു​ന​ലൂ​ര്‍ വെ​ട്ടി​പ്പു​ഴ​ത്തോ​ട്ടി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി​യു​മാ​യി ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
നൂ​റ​നാ​ട് സ്വ​ദേ​ശി ഷൈ​ജു (28)വും ​ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന ലോ​റി​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും ലോ​റി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ല​ഭ്യ​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലോ​റി പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
ക​ല്ല​ട​യാ​റ്റി​ല്‍ ഒ​ഴു​കി​ച്ചേ​രു​ന്ന വെ​ട്ടി​പ്പു​ഴ തോ​ട്ടി​ല്‍ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​നു​ഷ്യ വി​സ​ര്‍​ജ്യം ത​ള്ളി​യ​ത്. മാ​ലി​ന്യം ത​ള്ളു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണി​ത് പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
ജ​പ്പാ​ന്‍ പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് വെ​ള്ളം പ​മ്പു​ചെ​യ്യു​ന്ന ക​ല്ല​ട​യാ​റ്റി​ലേ​ക്കാ​ണ് മ​നു​ഷ്യ വി​സ​ര്‍​ജ്യം ഒ​ഴു​കി​ച്ചെ​ന്നി​ട്ടു​ള്ള​ത്. വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന ന​ഗ​ര​വാ​സി​ക​ളെ ഇ​ത് ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ​ത​ന്നെ അ​മി​ത അ​ള​വി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ന​ദി​യാ​ണി​ത്.
വി​സ​ര്‍​ജ്യ​മൊ​ഴു​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ര്‍​മാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​സ​ന്താ ര​ഞ്ച​ന്‍, പ​ത്തേ​ക്ക​ര്‍ വാ​ര്‍​ഡ് കൗ​ൺ​സി​ല​ര്‍ ഷൈ​ന്‍ ബാ​ബു തു​ട​ങ്ങി​വ​രും ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളും പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​ക്കും ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും നേ​രി​ട്ട് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.