ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: ജി​ല്ല​യി​ൽ വി​ജ​യ ശ​ത​മാ​നം കു​റ​ഞ്ഞു
Thursday, May 9, 2024 11:06 PM IST
കൊ​ല്ലം : ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ വി​ജ​യ​ശ​ത​മാ​നം കു​ത്ത​നെ കു​റ​ഞ്ഞു. 77.09 ആ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് 83.91 ശ​ത​മാ​നം ആ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ജ​യ​ശ​ത​മാ​ന​മാ​ണി​ത്. 2022ല്‍ 85.68​ഉം 2021ല്‍ 88.83 ​ഉം ആ​യി​രു​ന്നു കൊ​ല്ലം ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​നം. ഇ​ത്ത​വ​ണ 27475 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 21181 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി.

ജി​ല്ല​യി​ല്‍ 134 റ​ഗു​ല​ര്‍ സ്‌​കൂ​ളു​ക​ളി​ലാ​യി 26573 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 20754 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. 78.10 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ 902 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. 427 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. 47 ശ​ത​മാ​ന​മാ​ണ് വി​ജ​യം. അ​തേ​സ​മ​യം, എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ​വ​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു.

3353 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. 2957 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ല്‍ ഒ​രു സ്‌​കൂ​ളി​ന് മാ​ത്ര​മാ​ണ് നൂ​റു​മേ​നി ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്. 32 വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ അ​ഞ്ച​ല്‍ ശ​ബ​രി​ഗി​രി എ​ച്ച്എ​സ്എ​സ് നൂ​റു​മേ​നി നേ​ട്ടം കൈ​വ​രി​ച്ചു.

ജി​ല്ല​യി​ല്‍ 12 വി​ദ്യാ​ര്‍​ഥി​ക​ള്‍ 1200ല്‍ 1200 ​മാ​ര്‍​ക്കും ക​ര​സ്ഥ​മാ​ക്കി. ആ​ദി​ത്യ വി(​ഗ​വ.​ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്, കൊ​ട്ടാ​ര​ക്ക​ര), അ​മൃ​ത കൃ​ഷ്ണ എ​സ് ആ​ര്‍(​ഗ​വ.​എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ര്‍), ഗൗ​രി എ​സ് എ​സ്(​ഗ​വ.​എ​ച്ച്എ​സ്എ​സ് കു​മ്മി​ള്‍), ഗോ​പി​ക എ​സ് (ഗ​വ.​എ​ച്ച്എ​സ്എ​സ് കു​ള​ത്തൂ​പ്പു​ഴ), കൃ​ഷ്‌​ണേ​ന്ദു ബി ​കെ(​ഗ​വ.​ജിഎ​ച്ച്എ​സ്എ​സ് ത​ഴ​വ), കാ​ര്‍​ത്തി​ക് കൃ​ഷ്ണ എ​സ്(​എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ചാ​ത്ത​ന്നൂ​ര്‍), ആ​ര്‍​ച്ച് എ ​ആ​ര്‍(​സിപിഎ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്), നൂ​ര്‍​ജ​ഹാ​ന്‍ എ​സ്(​സിപിഎ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്), ബാ​ലാ​മ​ണി വി (​വി​മ​ല ഹൃ​ദ​യ ജിഎ​ച്ച്എ​സ്എ​സ്), അ​പ​ര്‍​ണ ആ​ര്‍(​ഗ​വ.​എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ങോ​ലം), ശ്രേ​യ ആ​ര്‍(​ഗ​വ.​എ​ച്ച്.​എ​സ്എ​സ് ക​ട​യ്ക്ക​ല്‍), കേ​ശ​വ്‌​നാ​ഥ് വി(​കെ​എ​ന്‍എ​ന്‍​എംവിഎ​ച്ച്എ​സ്​എ​സ് പ​വി​ത്രേ​ശ്വ​രം) എ​ന്നി​വ​രാ​ണ് നൂ​റു​ശ​ത​മാ​നം മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍.