അ​ഡ്വ.​കൈ​പ്പു​ഴ എ​ൻ വേ​ല​പ്പ​ൻ നാ​യ​രെ അ​നു​സ്മ​രി​ച്ചു
Wednesday, May 8, 2024 11:25 PM IST
കൊ​ട്ടി​യം:​സം​ഘ​ട​നാ​പ​ര​മാ​യി തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ ആ​ർ​ജ​വമു​ള്ള നേ​താ​വ് ആ​യി​രു​ന്നു കൈ​പ്പു​ഴ എ​ൻ. വേ​ല​പ്പ​ൻ നാ​യ​രെ​ന്ന് ആ​ർ എ​സ് പി ​കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റു അം​ഗം എ. ​എ. അ​സീസ് ​അ​ഭി​പ്രാ​യ​പെ​ട്ടു.

പാ​ർ​ലമെ​ന്‍റ​റി രാ​ഷ്ട്രീ​യ​യ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഊ​ന്ന​ൽ ന​ൽ​കി​യ നേ​താ​വ് ആ​യി​രു​ന്നു അ​ദ്ദേ​ഹമെ​ന്നും അ​ഭി​പ്രാ​യ​പെ​ട്ടു.​ആ​ർ എ​സ് പി ​ആ​ദി​ച്ച​ന​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്രസംഗിക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർഎ​സ്പി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ യൂ​ഡി എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ​ജി സാ​മൂ​വ​ൽ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. സു​രേ​ഷ്, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്‌ സ​ന്തോ​ഷ്‌, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ സ​ലാം, കെ. ​അ​ജി​ത് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള,പാ​പ്പ​ച്ച​ൻ,ഷാ​ലു. വി. ​ദാ​സ്, കൊ​ട്ടി​യം ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.