ന​വീ​ക​രി​ച്ച ഉ​മ്മ​ന്നൂ​ർ-മ​ണിമ​ല അ​മ്പ​ല​ക്ക​ര റോ​ ഡ് ത​ക​ർ​ന്നു
Monday, May 6, 2024 11:45 PM IST
കൊ​ട്ടാ​ര​ക്ക​ര : മൂ​ന്നു വ​ർ​ഷം മു​ൻ​പ് ന​വീ​ക​രി​ച്ച ഉ​മ്മ​ന്നൂ​ർ - മ​ണി മ​ല - അ​മ്പ​ല​ക്ക​ര റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി.

മു​ഖ്യ​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രു​പ ചെല​വി​ട്ട് ന​വീ​ക​രി​ച്ച റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും ടാ​റിം​ഗ് കാ​ണാ​നി​ല്ല, മെ​റ്റി​ൽ ഇ​ള​കി കു​ഴി​ക​ളും അ​പ​ക​ട​കെ​ണി​യു​മാ​യി മാ​റി.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രു സ്ത്രി ​സ്കൂ​ട്ട​റി​ൽ നി​ന്നും വീ​ണ് കാ​ല് ഒ​ടി​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം വ​രാ​റി​ല്ല. ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ത​ക​രാ​റ് സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ത്ര​യും വേ​ഗം ഈ ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​മ്പു​ഴ അ​ലക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രു​പി​ക്ഷി​ച്ചു.

മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യ് മു​ന്നോ​ട്ട് പോ​കാ​നും തി​രു​മാ​നി​ച്ചു. അ​ല​ക്സ് മാ​മ്പു​ഴ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മ​ധു​സൂ​ധ​ന​ൻ പി​ള്ള പ​ഴി​ഞ്ഞം, മു​ര​ളി മോ​ൻ, ശ​ശി ഉ​മ്മ​ന്നൂ​ർ, സാ​ർ​ജ​ൻ ബേ​ബി പെ​രു​മ്പ, ആർ. സോ​മ​ൻ, ഷി​ജു ജോ​യി പെ​രു​മ്പ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.