എ​സ്എ​സ്എ​ൽ​സി: ജി​ല്ല​യി​ൽ 99.55 ശ​ത​മാ​നം വി​ജ​യം
Wednesday, May 8, 2024 11:25 PM IST
കൊ​ല്ലം: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ല്‍ 99.55 വി​ജ​യ​ശ​ത​മാ​നം. പ​രീ​ക്ഷ​യെ​ഴു​തി​യ 30,279 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 30,144 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി. 7146 വി​ദ്യാ​ര്‍​ഥിക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷം 99.51 ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. ജി​ല്ല​യി​ല്‍ ഇ​ക്കു​റി 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത് 167 സ്കൂ​ളു​ക​ള്‍. സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ 57 എ​ണ്ണം സ​മ്പൂ​ര്‍​ണ​വി​ജ​യം കൈ​വ​രി​ച്ച​പ്പോ​ള്‍ എ​യി​ഡ​ഡ് മേ​ഖ​ല​യി​ല്‍ 90ഉം ​അ​ണ്‍​എ​യി​ഡ​ഡ് മേ​ഖ​ല​യി​ല്‍ 20 സ്കൂ​ളു​ക​ളും നൂ​റു​മേ​നി ക​ര​സ്ഥ​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 7650 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 7637 പേ​ര്‍ വി​ജ​യി​ച്ചു- 99.83 ആ​ണ് വി​ജ​യ​ശ​ത​മാ​നം. പു​ന​ലൂ​രി​ല്‍ 6375 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 6339 പേ​ര്‍ വി​ജ​യം കൈ​വ​രി​ച്ചു- 99.44 ശ​ത​മാ​നം. കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 16,254 വി​ദ്യാ​ര്‍​ഥിക​ളാ​ണ് പ​രീ​ക്ഷ​ക്കി​രു​ന്ന​ത്. അ​തി​ല്‍ 16,168 പേ​ര്‍ വി​ജ​യി​ച്ചു. 99.47 ആ​ണ് വി​ജ​യ​ശ​ത​മാ​നം. റ​വ​ന്യൂ ജി​ല്ല​യി​ല്‍ 30,279 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 30,144 പേ​ര്‍ വി​ജ​യി​ച്ചു.

കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ല്‍ 2753 ആ​ണ്‍​കു​ട്ടി​ക​ളും 4393 പെ​ണ്‍​കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 7146 വി​ദ്യാ​ര്‍​ഥിക​ളാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ​യും ക​ണ​ക്കു​ക​ള്‍ ഇ​പ്ര​കാ​ര​മാ​ണ്. കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 1282 ആ​ണ്‍​കു​ട്ടി​ക​ളും 2192 പെ​ണ്‍​കു​ട്ടി​ക​ളും എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. പു​ന​ലൂ​രി​ല്‍ ഇ​ത് യ​ഥാ​ക്ര​മം 507, 815ഉം ​കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ 964, 1386 എ​ന്നി​ങ്ങ​നെ​യാ​ണ്.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം 172 സ്കൂ​ളു​ക​ളാ​ണ് നൂ​റു​മേ​നി ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 6458 ആ​യി​രു​ന്നു.